IT PRACTICAL EXAMINATION 2013

circular here


1) ചോദ്യം:- പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ നടത്തി കഴിഞ്ഞ്  ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect user name/passwordഎന്ന message വരുന്നു.
ഉത്തരം:- Computer–>File System –>opt –>lampp –>var –>mysql എന്ന രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു ഫയലുകള്‍) delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.
OR
പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്ന കമാന്റ് ടൈപ്പ്ചെയ്ത് enter key press ചെയ്യുക.
sudo /opt/lampp/lampp restart  എന്ന കമാന്റ് കൊടുത്ത്  enter അടിയ്ക്കുക.
തുടര്‍ന്ന്  password കൊടുത്ത് enter അടിയ്ക്കുക.
 ടെര്‍മിനലില്‍ dollar sign  വന്നശേഷം  ടെര്‍മിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
2) ചോദ്യം:- പരീക്ഷ നടത്തുമ്പോള്‍  Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകളില്‍ ഒന്നും  കാണാതിരുന്നാല്‍ (folder empty)
ഉത്തരം:-Computer–>FileSystem–>usr–>share–>itexam–> Documents_images എന്ന ഫോള്‍ഡറില്‍ നിന്നും  copy  എടുത്ത് ഹോമിലേ exam_documents, Images10 എന്നീ folder കളില്‍ paste ചെയ്താല്‍  മതി.
3) ചോദ്യം:- കുട്ടിയെ Register ചെയ്തു കഴിഞ്ഞ് Question ലോഡ് ചെയ്യാത്ത അവസ്ഥ.
ഉത്തരം:- ലോഡ് ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ ചെയ്യുക. തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ cancel ചെയ്യുക. ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം ആവര്‍ത്തിക്കില്ല.

No comments: