ഗ്രബ് മെനുവിന് പശ്ചാത്തല ചിത്രം
ഗ്രബ് മെനുവിന് പശ്ചാത്തല ചിത്രം (Splash Image) നല്‍കണമെന്നുണ്ടോ?ഇതിനായി ആദ്യം ജിമ്പ് ഉപയോഗിച്ച് ഒരു Splash Image നിർമ്മിക്കണം. 16 നിറങ്ങളുള്ള 640 x 480
Pixels ഉള്ള ഒരു ചിത്രമാണ് നിർമ്മിക്കേണ്ടത്. ഇതിന്റെ നടപടിക്രമങ്ങളിലേക്ക്
കടക്കുന്നതെങ്ങനെയെന്ന് നോക്കാം.
1. ആദ്യം ജിമ്പില്‍ സ്പ്ലാഷ് ഇമേജായി ഉപയോഗിക്കാനുദ്ദേശിക്കുന്ന ചിത്രം ഓപ്പണ്‍ ചെയ്യുക.
2. തുടർന്ന് Image–›Scale Imageല്‍ ക്ലിക്ക് ചെയ്യുക. Width എന്ന ഫീല്‍ഡില്‍ 640ഉം Height എന്ന
ഫീല്‍ഡില്‍ 480ഉം ടൈപ്പ് ചെയ്ത് Scale ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിറം കുറയ്ക്കുന്നതിനായി
Image–›Mode–›Indexedല്‍ ക്ലിക്ക് ചെയ്ത് Maximum Number of Colors, 16 ആക്കി മാറ്റുക.
3. ഇനി File–›Save As ക്ലിക്ക് ചെയ്യുക. Select File Type (By Exetnsion)ല്‍ ക്ലിക്ക് ചെയ്ത് XPixMap Image
എന്ന ഫയല്‍ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക. (അല്ലെങ്കില്‍ ഫയല്‍നെയിമിന്റെ കൂടെ .xpm എന്ന്
ടൈപ്പ് ചെയ്താലും മതി.)
4. അടുത്തത്തായി ഈ ഫയലിനെ ഒരു gzip ഫയലാക്കി മാറ്റണം. ഇതിനായി Home ഡയറക്ടറി
തുറന്ന് നിങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ച .xpm ഫയലിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create
Archiveല്‍ ക്ലിക്ക് ചെയ്യുക. gz എന്ന Archive Format തിരഞ്ഞെടുത്ത് Create ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. തുടര്‍ന്ന് ഈ ഫയലിനെ /boot/grub/ എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യണം. ഇതിനായി
sudo cp my_splash.xpm.gz /boot/grub/ എന്ന കമാന്‍ഡ് ഉപയോഗിക്കുക. (my_splash.xpm.gz എന്നത്
മാറ്റി നിങ്ങളുടെ ഫയലിന്റെ പേര് നല്‍കുക.)
6. ഇനി /boot/grub/menu.lst എന്ന ഫയലിലേക്ക് ചുവടെ കാണുന്ന വരി ടൈപ്പ് ചെയ്ത് ചേർക്കുക.
splashimage=(hd0,6)/boot/grub/my_splash.xpm.gz
(ഇതിനായി sudo gedit /boot/grub/menu.lst എന്ന കമാന്‍ഡ് ഉപയോഗിക്കുക. menu.lst എന്ന ഫയല്‍
GEditല്‍ തുറന്നു വന്നിട്ടുണ്ടാകും. മുകളില്‍ കൊടുത്ത വരി ടൈപ്പ് ചെയ്ത് ചേര്‍ത്തതിന് ശേഷം
സേവ് ചെയ്യുക. (hd0, 6) എന്നത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷന്‍ അനുസരിച്ച്
വ്യത്യാസപ്പെട്ടിരിക്കും. ഇനി സിസ്റ്റം റീബൂട്ട് ചെയ്തുനോക്കൂ. നിങ്ങൾ നിർമ്മിച്ച Splash Image
ഇപ്പോള്‍ ഗ്രബിന്റെ പശ്ചാത്തലത്തില്‍ കാണാന്‍ സാധിക്കും.)
upgrade-grub എന്ന കമാന്‍ഡ് ഉപയോഗിച്ചും Splash Image നല്‍കാന്‍ സാധിക്കും.
1. ഇതിനായി നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്തതിനുശേഷം
ടെര്‍മിനൽ ഓപ്പൺ ചെയ്യുക.
2. sudo apt-get install grub-splashimages എന്ന കമാന്‍ഡ് നൽകുക. /boot/grub/splashimages/എന്ന
ഡയറക്ടറിയിലേക്ക് ഒട്ടേറെ സ്പ്ലാഷ് ഇമേജുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും.
3. അടുത്തത്തായി നിങ്ങള്‍ Splash Image ആയി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഫയലിന്
splash.xpm.gz എന്ന പേരില്‍ ഒരു Symlink നിർമ്മിക്കണം. ഉദാഹരണമായി
sudo ln -s /boot/grub/splashimages/firework.xpm.gz /boot/grub/splash.xpm.gz
എന്ന കമാന്‍ഡ് നൽകാം. (firework.xpm.gzഎന്നതിനുപകരം നിങ്ങള്‍ Splash Image ആയി
ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ഫയലിന്റെ പേര് നല്‍കുക.) sudo update-grub എന്ന കമാന്‍ഡ്
നല്‍കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ /boot/grub/menu.lstല്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടുണ്ടാകും.
viswanathan (thankfull to nitheeshraj)
HTML Comment Box is loading comments...
*/ -->