സമ്പൂര്‍ണ --- സ്കൂള്‍ ഇനീഷ്യലൈസഷന്‍  ചെയ്യാത്തവര്‍ ഉടന്‍ ചെയ്യേണ്ടതാണ് . ക്ലാസ് ഡിവിഷനുകള്‍ നല്‍കാന്‍ വിട്ടുപോകരുത് 



ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നതിനു മുന്നെ സ്ക്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ സോഫ്റ്റ്വെയറില്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്.അത് പ്രധാനമായും മൂന്ന് തരത്തിലുള്ളവയാണ്.അവ സ്ക്രീന്‍ട്ഷോട്ടുകളുടെ സഹായത്തോടെ താഴെ നല്‍കിയിരിക്കുന്നു.
1.www.sampoorna.itschool.gov.in എന്നഅഡ്രസ്സില്‍ ലോഗിന്‍ ചെയ്യുക.സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍നെയിമും പാസ്സ്വേര്‍ഡും നല്‍കി വേണം ലോഗിന്‍ ചെയ്യാന്‍.ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്സ് വേര്‍ഡ് മാറ്റാനുള്ള സൗകര്യമുണ്ട്.


******


2.മുകളില്‍ വലതുവശത്തുള്ള School Admin എന്ന ലിങ്കില്‍ ക്ളിക്ക്ചെയ്ത് Edit ബട്ടണ്‍ ക്ളിക്ക് ചെയ്ത് സ്കൂളിനെക്കറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മാറ്റാം. Edit ചോയ്തതിനുശേഷം അടിയിലുള്ള update ക്ളിക്ക് ചെയ്യുക.പാസ്സ് വേര്‍ഡ്  മാറ്റാനുള്ള ബട്ടണും ഇവിടെ കാണാം.



3.തുടര്‍ന്ന് ലോഗിന്‍ ചെയ്ത സ്കൂളിന്റെ പേരുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Add School Detail എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.അവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.സ്കൂള്‍ ലോഗോ,വോബ്സൈറ്റ് അഡ്രസ്സ് എന്നിവ ഉണ്ടെങ്കില്‍ നല്‍കാം.സ്കൂളില്‍ നിന്നും അവസാനം നല്‍കിയ ടി.സി യുടെ നമ്പര്‍ ചേര്‍ക്കണം.തുടര്‍ന്ന് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ ടിക്ക് ചെയ്തു കെടുക്കണം.


4.നേരത്തെ സ്ക്കൂള്‍ ഡീറ്റെയില്‍സ് ചേര്‍ത്ത സ്ഥലത്ത് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ എത്ര മുതല്‍ എത്ര വരെ എന്ന് ചേര്‍ത്തിട്ടുണ്ടാവും.ഇനി ഡിവിഷനുകള്‍ സൃഷ്ടിക്കണം.അതിന് Class and Division എന്ന ടാബില്‍ ക്ളിക്ക് ചെയ്യുക.സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ അവിടെക്കാണാം.ഓരോ ക്ലാസ്സിനുമുകളിലും ക്ളിക്ക് ചെയ്താല്‍ പുതിയ ഡിവിഷന്‍ ചേര്‍ക്കാനുള്ള New Division ബട്ടണ്‍ കാണാം.അവിടെ ഡിവിഷന്റെ പേരു നല്‍കി Start Date എന്ന സ്ഥലത്ത് അധ്യയന വര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തിദിവസം കെടുക്കുക.End Date എന്നിടത്ത് അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിന്റെ തൊട്ടുമുന്നിലെ ദിവസം നല്‍കുക.(സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക).തുടര്‍ന്ന് Save ബട്ടണ്‍ ക്ളിക്ക് ചെയ്യുക.


*****


*****


ഇത്രയും ചെയ്തു കഴിഞ്ഞാല്‍ സ്ക്കൂള്‍ ഡാറ്റാഎന്‍ട്രിക്ക് തയ്യാറായി.നേരത്തെ തയ്യാറാക്കി നല്‍കിയ Data Capture Format ലെ വിവരങ്ങള്‍ ഇനി കെല്‍ട്രോണ്‍ എന്‍ട്രി നടത്തിക്കഴിഞ്ഞാല്‍ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും ഒറ്റ ക്ളിക്കില്‍ നമ്മുടെ മുന്നില്‍!
സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ഡയരക്റ്റര്‍ ഓഫ് പബ്ളിക്ക് ഇന്‍സ്ട്രക്ഷന്‍ പുറത്തിറക്കിയസര്‍ക്കുലര്‍ ഇവിടെ ലഭ്യമാണ്.


കടപ്പാട് - ഐടി  കോര്‍ണര്‍  കണ്ണൂര്‍