യൂ ട്യുബില്‍ നിന്നും വിഡിയോ എങ്ങനെ ഡൗണ്‍ലോഡ്‌ ചെയ്യാം

1. ആദ്യമായിApplications>Accessories>Terminal എടുക്കുക.
2.ടെര്‍മിനലില്‍ sudo apt-get install clive എന്ന കമാന്‍ഡ്‌ നല്‍കുക.
3.ഇപ്പോള്‍ ടെര്‍മിനലില്‍ പ്രത്യക്ഷപ്പെടുന്ന കണ്‍ഫര്‍മേഷന്‍ ചോദ്യത്തിനടുത്ത്‌ y എന്ന്‌ ടൈപ്പ്‌
   ചെയ്ത്‌ എന്റര്‍ നല്‍കുക. ഇതോടെ clive ഇന്‍സ്റ്റാള്‍ ചെയ്യും.

 4.ഇനി വെബ്‌ ബ്രൗസര്‍ തുറക്കുക.
 5.ഡൗണ്‍ലോഡ്‌ ചെയ്യേണ്ട വീഡിയോ യുആര്‍എല്‍ കോപ്പി ചെയ്യുക.
6.വീണ്ടും നേരത്തെ തുറന്നുവെച്ചിരിക്കുന്ന ടെര്‍മിനലിലേക്ക്‌ വരിക. അത്‌ ക്ലോസ്‌
   ചെയ്തുപോയിരുന്നെങ്കില്‍ പുതിയൊരു ടെര്‍മിനല്‍ തുറക്കുക.
7.ടെര്‍മിനലില്‍ clive <video url> എന്ന രീതിയില്‍ ടൈപ്പ്‌ ചെയ്യുക. video url എന്നിടത്ത്‌ നിങ്ങള്‍
   കോപ്പി ചെയ്ത യുആര്‍എല്‍ പേസ്റ്റ്‌ ചെയ്താല്‍ മതി.
   ഉദാഹരണം:clive http://in.youtube.com/watch?v=Dx0qGJCmqU
8.ഇപ്പോള്‍ യൂട്യൂബ്‌ വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ തുടങ്ങും. ഡൗണ്‍ലോഡ്‌ ചെയ്ത
  വീഡിയോ  Home ഫോള്‍ഡറില്‍ കാണാം.

viswanathan   


DeVeDe



വീഡിയോ സിഡികളും വീഡിയോ ഡിവിഡികളും നിര്‍മ്മിക്കുന്നതിന്‌ വേണ്ടി ഗ്നു/ലിനക്സില്‍ ഉപയോഗിക്കുന്ന മികച്ചൊരു ആപ്ലിക്കേഷനാണ്‌ DeVeDe. നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ DeVeDe ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി
1.ഇന്റര്‍നെറ്റ്‌ കണക്ട്‌ ചെയ്തതിന്‌ ശേഷം System > Administration > Synaptic Package Manager  
   എടുക്കുക.
2.സിനാപ്റ്റിക്കിന്റെ ടൂള്‍ബാറിലുള്ള Search ബട്ടണില്‍ ക്ലിക്ക്‌ ചെയ്ത്‌ devede എന്ന്‌ ടൈപ്പ്‌ ചെയ്ത്‌
    Search ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക.
3.പാക്കേജ്‌ ലിസ്റ്റില്‍ devede എന്നതിന്‌ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്‌ Mark for installation ക്ലിക്ക്‌
   ചെയ്യുക.
4.Apply ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ സിനാപ്റ്റിക് പാക്കേജ് മാനേജര്‍ ഇന്റര്‍നെറ്റില്‍ നിന്നും
   DeVeDe ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യും.

5. ഇന്‍സ്റ്റലേഷന്‌ ശേഷം Applications > Sound & Video > DeVeDe ക്ലിക്ക്‌ ചെയ്യുക.
 
  
6.Video DVD, Video CD, Super VideoCD, CVD, DIVX/MPEG-4 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നും 
  ആവശ്യാനുസരണം ഒന്ന്‌ തിരഞ്ഞെടുക്കുക.

7.ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ File എന്ന ഫീല്‍ഡിന്‌ താഴെയുള്ള Add ബട്ടണില്‍ ക്ലിക്ക്‌
   ചെയ്ത്‌ വീഡിയോ ഫയലുകള്‍ ബ്രൗസ്‌ ചെയ്യുക.
8.Output Video Format: PAL/SECAM തിരഞ്ഞെടുക്കുക.
9.മെയിന്‍ വിന്‍ഡോയിലെ Create an ISO or BIN/CUE Image, ready to burn to a disk എന്ന
   റേഡിയോ   ബട്ടണ്‍ സെലക്ട്‌ ചെയ്തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തിയതിന്‌ ശേഷം Forward
   ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക.
10.ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ സിഡി/ഡിവിഡി ഇമേജ്‌ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഫോള്‍ഡര്‍
     സെലക്ട്‌ ചെയ്ത്‌ താഴെയുള്ള ഫീല്‍ഡില്‍ ഒരു ഫയല്‍നാമം ടൈപ്പ്‌ ചെയ്ത്‌ OK നല്‍കുക.
     വീഡിയോ സിഡിയാണെങ്കില്‍ നിങ്ങളുടെ Home ഡയറക്ടറിയില്‍ .bin, .cue എന്നീ  
    എക്സ്റ്റന്‍ഷനുകളില്‍ ഓരോ ഫയലുകളും വീഡിയോ ഡിവിഡിയാണെങ്കില്‍ ഒരു .iso ഇമേജും
    നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും. .cue അല്ലെങ്കില്‍ .iso ഫയലില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ Brasero
    (CD/DVD burning application for GNOME) തുറന്നു വരുന്നു. ഡ്രൈവില്‍ സിഡി അല്ലെങ്കില്‍
    ഡിവിഡി ഇട്ടതിന്‌ ശേഷം Burn ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക