വിന്‍ഡോസ്, ഗ്നു/ലിനക്സ് ഷെയറിംഗ്
വിന്‍ഡോസുമായി നെറ്റ്‌വര്‍ക്ക് ചെയ്ത ഗ്നു/ലിനക്സ് പിസിയില്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഫോള്‍ഡര്‍ എങ്ങനെ നിർമ്മിക്കാം?
ഇതിനായി SAMBA എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യണം. സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ശേഷം
- Applications–›Terminal ക്ലിക്ക് ചെയ്യുക.
- ടെര്‍മിനൽ വിന്‍ഡോയില്‍ sudo apt-get install samba എന്ന് ടൈപ്പ് ചെയ്യുക.
- SAMBA ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞശേഷം നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യേണ്ട ഫോള്‍ഡര്‍ ഏതെന്ന് തീരുമാനിക്കണം. ഇതിനായി നമുക്ക് ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കാം. ടെര്‍മിനലില്‍
cd /
sudo mkdir compaq
എന്ന് നല്‍കുക. ഇപ്പോള്‍ compaq എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിച്ചിട്ടുണ്ടാകും. - Places–›Computer–›File System ക്ലിക്ക് ചെയ്യുക.
- compaq എന്ന ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Sharing options ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന File Manager വിന്‍ഡോയില്‍ Share this folder എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.
- ഇപ്പോള്‍ Share name എന്നിടത്ത് compaq എന്ന് കാണാം. Comment എന്നിടത്ത് എന്തെങ്കിലും കമന്റ് നല്‍കാനുണ്ടെങ്കില്‍ നല്‍കുക. അല്ലെങ്കില്‍ ഒഴിവാക്കിയിടുക. അതിനുശേഷം Create Share ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
HTML Comment Box is loading comments...
*/ -->