Tips&Tricks







വെബ്‌ പേജ് നിര്‍മാണം 

മനുഷ്യന് അവന്റെ ആശയാവിഷ്കാരത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കും വേദി ആവശ്യമാണ്.
ഇപ്പോള്‍ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന വെബ്‌ലോകത്തിലും അവനത് അര്‍ഹിക്കുന്നു. അതിനുള്ള ഉപാധിയാണ് വെബ്സൈറ്റ്.
Content Management System(CMS):
CMS നിങ്ങളെ ഒരു വെബ്സൈറ്റിന്റെ content manage ചെയ്യാന്‍ സഹായിക്കുന്നു. അതായത് നിങ്ങള്‍ക്ക് HTML പോലുള്ള software languages അറിയാതെത്തന്നെ ഒരു വെബ്സൈറ്റില്‍ content create ചെയ്യാനും modify ചെയ്യാനും remove ചെയ്യാനും CMS വെബ്സൈറ്റ് നിര്‍മ്മാതാവിനെ സഹായിക്കുന്നു.
നമ്മള്‍ ഇവിടെ ഉപയോഗിക്കുന്നത് wordpress content manage system ആണ്.ഇതൊരു സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ആണ്. അതായത് നിങ്ങള്‍ക്ക് ഇവ ഉപയോഗിക്കാനോ പഠിക്കാനോ modify ചെയ്യാനോ ആരുടേയും അനുവാദം ആവശ്യമില്ല. നിങ്ങള്‍ക്ക് ഇവ wordpress.org എന്ന സൈറ്റില്‍ നിന്ന് download ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇന്റര്‍നെറ്റില്‍ wordpress ഉപയോഗിച്ചുളള website നിര്‍മ്മാണത്തിന് പല സൗജന്യ സേവനങ്ങളും ലഭ്യമാണ്.ഇവയില്‍ wordpress.com നല്‍കുന്ന സേവനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്.നിങ്ങളുടെ സ്വന്തം webspaceലും domainലും wordpress ഉപയോഗിക്കണമെങ്കില്‍ wordpress.org യില്‍ നിന്നും download ചെയ്ത software ഉപയോഗിക്കാം.
websiteഉം മലയാളവും:
പൂര്‍ണ്ണമായും യുനീകോഡിനെ പിന്തുണക്കുന്ന wordpressല്‍ മലയാളം ഉപയോഗിക്കുക വളരെ എളുപ്പമാണ്. അതിനായി മലയാളം enable ചെയ്യണം എന്നുമാത്രം. Enable ചെയ്യാനുള്ള കുടുതല്‍ വിവരങ്ങള്‍ക്കും fontകള്‍ക്കും malayalam.kerala.gov.in സന്ദര്‍ശിക്കുക.
wb4allന്റെ ഭാഗമായി ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് വേണ്ടി വെബ്സൈറ്റ് നിര്‍മ്മിച്ച് പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി users.web4all.inല്‍ ഉള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.തിരഞ്ഞെടുത്ത themesഉം pluginsഉം ഇതിന്റെ പ്രത്യേകതയാണ്. സൈറ്റിന്റെ ചിത്രം താഴെ കൊടുക്കുന്നു…..
സൈറ്റില്‍ പുതിയൊരു വെബ്സൈറ്റ് തുടങ്ങുവാനായി create anew blog എന്നയിടത്ത് ക്ലിക് ചെയ്യുക.
screenshot181
തുടര്‍ന്ന് നിങ്ങളൊരു ജാലകത്തില്‍ എത്തിച്ചേരും…… അവിടെ നിങ്ങളുടെ user name, ഇമെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയശേഷം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പറയുംവിധം പ്രവര്‍ത്തിക്കുക.
screenshot-141
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍ blog title,blog domain എന്നിവ രേഖപ്പെടുത്തിയശേഷം
’sign up’ല്‍ ക്ലിക് ചെയ്യുക…..
screenshot-212
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍നിന്നും നിങ്ങളുടെ ബ്ലോഗിന്റെ നിര്‍മ്മാണം എകദേശം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കാം. താഴെകൊടുത്തിരിക്കുന്ന ചിത്രത്തില്‍ സുചിപ്പിക്കുന്നത്പോലെ നിങ്ങളുടെ ഇമെയിലിലെ ‘inbox’ പരിശോധിക്കുക…….
screenshot-3111
നിങ്ങളുടെ ഇമെയിലിലെ ‘inbox’ പരിശോധിച്ചാല്‍ താഴെ കാണിച്ചിരിക്കുന്നതരത്തിലുള്ള ഒരു സന്ദേശം അവിടെ ലഭിച്ചിരിക്കും……
അവിടെ ചിത്രത്തില്‍ സൂചിപ്പിക്കുന്ന linkല്‍ ക്ലിക് ചെയ്യുക……
screenshot-412
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍നിന്നും നിങ്ങളുടെ user nameഉം passwordഉം ലഭിക്കും.
പ്രത്യേകംശ്രദ്ധിക്കേണ്ട ഒരുകാര്യം password copy ചെയ്യാന്‍ മറക്കരുത്……..!!!!!!
loginചെയ്യാനായി ‘login’ല്‍ ക്ലിക് ചെയ്യുക…..
screenshot-511
അടുത്ത ജാലകത്തില്‍ നിങ്ങള്‍ user nameഉം copy ചെയ്ത passwordഉം രേഖപ്പെടുത്തുക.
ശേഷം loginല്‍ ക്ലിക് ചെയ്യുക……
screenshot-611
തുടര്‍ന്ന് നിങ്ങള്‍ dashboardല്‍ എത്തും. വെബ്സൈറ്റ് നിയന്ത്രിക്കുന്നത് ഇതുപയോഗിച്ചാണ്.അതായത് നിങ്ങള്‍ വെബ്സൈറ്റില്‍ ലേഖനങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിക്കുന്നത് dashboardലൂടെയാണ്.dashboardന്റെ ചിത്രം താഴെ ചേര്‍ക്കുന്നു…….
screenshot111
സൈറ്റ് സന്ദര്‍ശിച്ച് തിരിച്ച് dashboardലേക്ക് മടങ്ങാനായി address barല്‍ /wp-admin എന്ന് കൂട്ടിച്ചേര്‍ക്കുക.
ഉദാ:വെബ്സൈറ്റിന്റെ അഡ്രസ്സ് tutorial.web4all.in എന്നാണെങ്കില്‍ തിരിച്ച് dashboardലേക്ക് മടങ്ങാനായി അവിടെ /wp-admin എന്ന് കൂട്ടിച്ചേര്‍ക്കുക.
രഹസ്യനാമം തിരുത്തുന്നതെങ്ങനെ……:
dashboardല്‍ ആദ്യമായി ചെയ്യേണ്ടകാര്യം രഹസ്യവാക്ക് തിരുത്തുക എന്നുള്ളതാണ്……..
അതിനായി usersലെ your profileല്‍ ക്ലിക് ചെയ്യുക.
screenshot-7
screenshot-9
അപ്പോള്‍ profile page നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടും……..
screenshot-10
നിങ്ങള്‍ക്കിഷ്ടപ്പെട്ട രഹസ്യവാക്ക് നല്‍കിയശേഷം update profileല്‍ ക്ലിക് ചെയ്യുക……
screenshot-11
screenshot-12
നിങ്ങള്‍ക്ക് പുതിയ രഹസ്യവാക്ക് ഉപയോഗിച്ച് log in ചെയ്യാവുന്നതാണ്……..
നിങ്ങള്‍ക്ക് വെബ്സൈറ്റ്‌​ല്‍ രചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി രണ്ട് വേദികള്‍ ലഭ്യമാണ്. 1.post,2.page.
പോസ്റ്റ്ലെ രചനകളാണ് വെബ്സൈറ്റിന്റെ ആദ്യത്തെപേജില്‍ വരുന്നത്. അവസാനമായി പുറത്തുവന്ന പോസ്റ്റാണ് ആദ്യം കാണാന്‍ കഴിയുക.
dynamic ആയിട്ടുള്ള content ആയിരിക്കും post ആയി പുറത്തുവരിക.ഉദാഹരണത്തിന് notice boardല്‍ പതിക്കുന്ന വിവരങ്ങള്‍. അവ ദീര്‍ഘകാലത്തേക്ക് ലക്ഷ്യമായിട്ടുള്ളവയല്ല. എന്നാല്‍ pageലെ content ദീര്‍ഘകാലത്തേക്ക് ആവശ്യമുള്ളവയായിരിക്കും.
പോസ്റ്റ് :
ആദ്യമായി നമുക്ക് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതെങ്ങനെ എന്ന് കാണാം………………
screenshot13
ആദ്യമായി ചിത്രത്തില്‍ കാണുന്നത്പോലെ ‘post’ലെ ‘add new’ല്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ മുന്നില്‍ പുതിയൊരു ജാലകം തുറക്കപ്പെടും.
പോസ്റ്റ്​ല്‍ നിങ്ങള്‍ക്ക് എന്ത്​വേണമെങ്കിലും കുത്തിക്കുറിക്കാം. പക്ഷെ അതിനൊരു തലവാചകം കൊടുക്കാന്‍ മറക്കരുത്. പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതെങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പ്രതിപാദിക്കുന്നു.
നിങ്ങള്‍ക്ക് പോസ്റ്റ്​ല്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.അതിനായി dashboardലേക്ക് തിരിച്ച് പോവുക.അവിടെ postലെ editല്‍ ക്ലിക് ചെയ്യുക.
അവിടെ നിങ്ങളുടെ എല്ലാ പോസ്റ്റ്കളും കാണാം.അവയില്‍ നിങ്ങള്‍ക്ക് മാറ്റംവരുത്തേണ്ട പോസ്റ്റ്​ന് മുകളില്‍ ക്ലിക് ചെയ്യുക.
മുകളില്‍ കാണിച്ചിരിക്കുന്ന ജാലകത്തില്‍ വച്ച് നിങ്ങള്‍ക്ക് പോസ്റ്റ്​ല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.അതിനുശേഷം update post എന്നയിടത്ത് ക്ലിക് ചെയ്യുക.
അനാവശ്യമായതും കാലികപ്രസക്തിയില്ലാത്തവയേയും ഒഴിവാക്കാവുന്നതാണ്.അതിനായി അവയുടെ deleteഎന്ന optionല്‍ ക്ലിക് ചെയ്താല്‍ മതി.
പോസ്റ്റ്​ല്‍ ചിത്രങ്ങള്‍ ഉള്‍​ക്കൊള്ളിക്കാം…..:
അടുത്തതായി ഒരു ചിത്രം പോസ്റ്റ്​ല്‍ ഉള്‍​ക്കൊള്ളിക്കുന്നതെങ്ങനെ എന്ന് നോക്കാം.
അതിനായി താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്പോലെ add imageല്‍ ക്ലിക് ചെയ്യുക
.
തുടര്‍ന്നുള്ള കാര്യങ്ങള്‍ താഴെ ചിത്രസഹിതം വിവരിച്ചിരിക്കുന്നു.
ആവശ്യമുള്ള ചിത്രം തിരഞ്ഞെടുത്തശേഷം uploadല്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ചിത്രത്തിനുള്ള തലവാചകം,ചിത്രത്തെപ്പറ്റിയുള്ള വിവരണം എന്നിവ നല്‍കാം.
screenshot27
ശേഷം insert into postല്‍ ക്ലിക് ചെയ്യുക.
ഇനി വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ചിത്രം കാണാവുന്നതാണ്.
പോസ്റ്റ്​ല്‍ linkഉം……:
നമ്മുടെ സൈറ്റിലേക്കും മറ്റു സൈറ്റുകളിലേക്കുമുള്ള links postല്‍ ചേര്‍ക്കാവുന്നതാണ്.
അതിനായി പോസ്റ്റ്ലെ linkആയ വാക്ക് തിരഞ്ഞെടുക്കുക.ശേഷം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കൊടുത്തത് പോലെ insert link എന്നയിടത്ത് ക്ലിക് ചെയ്യുക.
ശേഷം തുറക്കുന്ന ജാലകത്തില്‍ ആവശ്യമുള്ള സൈറ്റിന്റെ വിലാസം,മറ്റു വിവരങ്ങള്‍ എന്നിവ നല്‍കിയ ശേഷം insert എന്നയിടത്ത് ക്ലിക് ചെയ്യുക.
ശേഷം പോസ്റ്റ്ലേക്ക് തിരിച്ച് പോയാലവിടെ link കാണാം………
ഇനി നിങ്ങള്‍ സൈറ്റ് സന്ദര്‍ശിച്ച് നോക്കൂ……………..
Category….:
വെബ്സൈറ്റില്‍ നമുക്ക് പോസ്റ്റ്നെ വ്യത്യസ്ത categories ആയി തിരിക്കാവുന്നതാണ്. അതിനാദ്യമായി postsല്‍ നിന്നും categoriesനെ തിരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ജാലകത്തില്‍ എത്തും.
ചിത്രത്തില്‍ സൂചിപ്പിക്കുന്നത് പോലെ പേരും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം add categoryല്‍ ക്ലിക് ചെയ്യുക.
categoryയെ ഒഴിവാക്കാനായി അവയെ തിരഞ്ഞെടുത്ത ശേഷം deleteല്‍ ക്ലിക് ചെയ്യുക.
നിങ്ങള്‍ക്ക് categoryല്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്…………. ആദ്യമായി മാറ്റം ആവശ്യമായ
category തിരഞ്ഞെടുക്കുക.
തുടര്‍ന്ന് തുറക്കുന്ന ജാലകത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്…..
ശേഷം update categoryല്‍ ക്ലിക് ചെയ്യുക.
ഒരു പോസ്റ്റ്​ല്‍ category ഉള്‍​ക്കൊള്ളിക്കുന്നതെങ്ങനെയെന്ന്നോക്കാം…..
ആദ്യമായി ഒരു പോസ്റ്റ് ഉണ്ടാക്കിയ ശേഷം categoriesല്‍ നിന്നും ആവശ്യമുള്ളവ തിരഞ്ഞെടുക്കുക.
നിങ്ങളുടെ postകള്‍ ഏതെങ്കിലും categoryയില്‍ ഉള്‍പ്പെടുത്തുന്നത് ശീലമാക്കുക…..!!
Tag….:
പോസ്റ്റ്​ല്‍ tag ഉള്‍​പ്പെടുത്തുന്നതെങ്ങനെയെന്ന് കാണാം……….
ആദ്യമായി postsലെ tagsല്‍ ക്ലിക് ചെയ്യുക. ശേഷം തുറക്കുന്ന ജാലകത്തില്‍ tagന്റെ പേരും മറ്റു
വിവരങ്ങളും നല്‍കിയ ശേഷം add tagല്‍ ക്ലിക് ചെയ്യുക.
Page….:
ഇനി pagesലൂടെ രചന നടത്തുന്നതെങ്ങനെയെന്ന് കാണാം………
ആദ്യമായി pagesലെ addnewല്‍ ക്ലിക് ചെയ്യുക……
ശേഷം താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണിച്ചതുപോലെ pageന്റെ പേരും ഉള്ളടക്കവും നല്‍കിയശേഷം publishല്‍ ക്ലിക് ചെയ്യുക.
pageല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് dashboardല്‍ തിരിച്ചെത്തിയശേഷം pagesലെ editല്‍ ക്ലിക് ചെയ്യുക.അപ്പോള്‍ തുറക്കുന്ന ജാലകം താഴെ കൊടുക്കുന്നു.
ഇവിടെ നിന്നും pageല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.അനാവശ്യമായവയെ ഇവിടെ വച്ച് ഒഴിവാക്കാവുന്നതാണ്……..
Link…..:
നിങ്ങളുടെ വെബ്സൈറ്റിനെ മറ്റൊരു വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നതിന് links ഉപയോഗിക്കാം.അതിനായി linksലെ add newല്‍ ക്ലിക് ചെയ്യുക……അപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഒരു ജാലകം തുറക്കപ്പെടും………
അവിടെ ചിത്രത്തില്‍ സൂചിപ്പിക്കുന്നത്പോലെ linkന്റെ പേര്, സൈറ്റിന്റെ വിലാസം എന്നിവ നല്‍കുക………
linkനെ നിങ്ങള്‍ക്ക് categoryആയി തിരിക്കാവുന്നതാണ്.അതിനായി താഴെകൊടുത്തിരിക്കുന്ന ചിത്രത്തില്‍ വിവരിക്കുംവിധം പ്രവര്‍ത്തിക്കുക…….
നിങ്ങള്‍ക്ക് സൈറ്റില്‍ link categoriesഉം ഉള്‍ക്കൊള്ളിക്കാവുന്നതാണ്……
അതിനായി linksലെ link categoriesല്‍ ക്ലിക് ചെയ്യുക……. post പോലെത്തന്നെ categoriesലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താനും ഒഴിവാക്കാനും സാധിക്കും.
Changing the Theme…:
നിങ്ങളുടെ വെബ്സൈറ്റിന്റെ theme(design) മാറ്റാവുന്നതാണ്…………
അതിനായി appearenceല്‍ നിന്നും themes തിരഞ്ഞെടുക്കുക.
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍ നിങ്ങള്‍ക്ക് വിവിധ themes കാണാവുന്നതാണ്.
ഇഷ്ടപ്പെട്ട themeനു മുകളില്‍ ക്ലിക് ചെയ്യുക.തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍ activateല്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ സൈറ്റിന്റെ മുഖഛായതന്നെ മാറുന്നത് കാണാം……
ചില themesല്‍ നിങ്ങള്‍ക്ക് header image,text colour തുടങ്ങിയവയില്‍ മാറ്റങ്ങള്‍ സാദ്ധ്യമാണ്.
screenshot-6
themesല്‍ മാറ്റം വരുത്തുവാനായി appearenceലെ custom headerല്‍ ക്ലിക് ചെയ്യുക.
screenshot-7
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍വച്ച് നിങ്ങള്‍ക്ക് പല മാറ്റങ്ങളും വരുത്താം.
screenshot-8
Widgets…:
നിങ്ങളുടെ websiteലെ sidebarലേക്ക് പ്രത്യേകസൗകര്യങ്ങള്‍ ഉള്‍​ക്കൊള്ളിക്കാന്‍ widgets ഉപയോഗിക്കാം.widgets ഉള്‍​ക്കൊള്ളിക്കാനായി appearenceലെ widgetsല്‍ ക്ലിക് ചെയ്യുക…..തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍നിന്നും നിങ്ങള്‍ക്ക് sidebarല്‍ ആവശ്യമുള്ളതൊക്കെ ഉള്‍​ക്കൊള്ളിക്കാവുന്നതാണ്.
അതിനായി ആവശ്യമുള്ളവയെ select ചെയ്തശേഷം addല്‍ ക്ലിക് ചെയ്യേണ്ടതാണ്.
ഉദാ: text widget ഉപയോഗിക്കുന്നതെങ്ങനെയെന്ന് നോക്കാം…..
താഴെ കാണിച്ചിരിക്കുന്നത് പോലെ edit ല്‍ ക്ലിക് ചെയ്യുക.
screenshot-1
തുടര്‍ന്ന് text edit ചെയ്യുവാനായി editല്‍ ക്ലിക് ചെയ്യുക.
11
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍ ആവശ്യമായവ എഴുതിച്ചേര്‍ത്തശേഷം ‘DONE’ല്‍ ക്ലിക് ചെയ്യുക……..
23
ശേഷം മുകളില്‍ കാണിച്ചത്പോലെ save changesല്‍ ക്ലിക് ചെയ്യുക….
ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സൈറ്റിലും കാണാവുന്നതാണ്……..
Settings….:
വെബ്സൈറ്റ്​ല്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമികരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. അതിനാദ്യമായി settingsലെ generalല്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകം താഴെ കാണിച്ചിരിക്കുന്നു……..
ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്പോലെ ഈ ജാലകത്തില്‍വച്ച് blog title, tagline എന്നിവ തിരുത്താവുന്നതാണ്………
മാറ്റങ്ങള്‍ക്ക് ശേഷം save changesല്‍ ക്ലിക് ചെയ്യുക……….
ശേഷം writing settings തിരഞ്ഞെടുക്കുക………
post,link തുടങ്ങിയവ create ചെയ്യുമ്പോള്‍ default ആയി വരുന്ന കാര്യങ്ങള്‍ ഇവിടെനിന്നും ക്രമീകരിക്കാവുന്നതാണ്.
മാറ്റങ്ങള്‍ക്ക്ശേഷം save changesല്‍ ക്ലിക് ചെയ്യുക……..
ഇനി reading settingsലേക്ക് പോകാം.ഇവിടെ വച്ച് front page displayല്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്….
മുകളില്‍ കാണിച്ചിരിക്കുന്നത്പോലെ മാറ്റങ്ങള്‍ക്കശേഷം save changesല്‍ ക്ലിക് ചെയ്യുക…….
ശേഷം സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ മാറ്റങ്ങള്‍ കാണാവുന്നതാണ്……….
തിരിച്ച് dashboardല്‍ പോയി disscusion settings തിരഞ്ഞെടുക്കുക………
അവിടെവച്ച് പല ക്രമീകരണങ്ങളിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്……..
നിങ്ങളുടെ postലേക്കും pageലേക്കുമുള്ള commentsനെ filter ചെയ്യാനായി ‘addministrator must approve the comment’ എന്നയിടം tick ചെയ്തിരിക്കണം. ഇവ അനാവശ്യ commentsനെ ഒഴിവാക്കാന്‍ സഹായിക്കുന്നു.
മാറ്റങ്ങള്‍ക്ക് ശേഷം save changesല്‍ ക്ലിക് ചെയ്യുക……
screenshot76
നിങ്ങളുടെ സൈറ്റിന്റെ സ്വകാര്യത സംബന്ധിച്ച ക്രമീകരമങ്ങള്‍ക്ക് privacy settings തിരഞ്ഞെടുക്കുക…….
ഇവിടെ മാറ്റങ്ങള്‍ക്ക്ശേഷം save changesല്‍ ക്ലിക് ചെയ്യുക.
screenshot77
Plugins…..:
നിങ്ങള്‍ക്ക് വെബ്സൈറ്റ്​ല്‍ ഗ്യാലറി പോലുള്ള കൂടുതല്‍ കാര്യങ്ങള്‍ ഉള്‍​ക്കൊള്ളിക്കാനായി plugins ഉപയോഗിക്കുന്നു.അതിനായി pluginsല്‍ ക്ലിക് ചെയ്യുക……..
screenshot82
ലഭ്യമായ plugins മുകളിലുള്ള ജാലകത്തില്‍ കാണാം………..
ആവശ്യമുള്ളവയെ activate ചെയ്യാനായി ‘activate’ല്‍ ക്ലിക് ചെയ്യുക.
തുടര്‍ന്ന് തുറക്കുന്ന ജാലകത്തില്‍ activateആയ plugins കാണാം……….
screenshot83
websiteല്‍ gallery ഉള്‍​ക്കൊള്ളിക്കുംവിധം:
gallery ഉള്‍​ക്കൊള്ളിക്കാനായി plugins നിന്നും gallery activate ചെയ്യുക.
screenshot-93
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍നിന്നും gallery activate ചെയ്യാം.
screenshot-10

plugins നിന്നും gallery activate ചെയ്താല്‍ dashboardല്‍ gallery കാണാം. galleryല്‍ ചിത്രങ്ങള്‍ ഉള്‍​ക്കൊള്ളിക്കാനായി galleryല്‍ add galleryല്‍ ക്ലിക് ചെയ്യുക.
screenshot-13
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍ galleryയുടെ പേര് നല്കിയ ശേഷം add galleryയില്‍ ക്ലിക് ചെയ്യുക.
screenshot-22
ശേഷം galleryല്‍ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായി upload imageല്‍ ക്ലിക് ചെയ്യുക.
screenshot-3
തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ചിത്രങ്ങള്‍ browse ചെയ്തെടുക്കാവുന്നതാണ്. ചിത്രം തിരഞ്ഞെടുത്ത ശേഷം upload imageല്‍ ക്ലിക് ചെയ്യുക.
screenshot-4
screenshot-61
ശേഷം appearenceലെ widgetsല്‍ ക്ലിക് ചെയ്യുക.തുടര്‍ന്ന് തുറക്കപ്പെടുന്ന ജാലകത്തില്‍നിന്നും gallery add ചെയ്യുക.
screenshot-71
ഇപ്പോള്‍ widgetsല്‍ gallery ഉള്‍​പ്പെട്ടിരിക്കുന്നത് കാണാം. galleryയുടെ settingsല്‍ മാറ്റം വരുത്തുവാനായി editല്‍ ക്ലിക് ചെയ്യുക.
screenshot-81
മാറ്റങ്ങള്‍ക്ക് ശേഷം save changesല്‍ ക്ലിക് ചെയ്യുക.ശേഷം website സന്ദര്‍ശിച്ചാല്‍ gallery കാണാം…………..
screenshot-94
ഇത്രയുമായാല്‍ ധൈര്യമായി വെബ്സൈറ്റ് നിര്‍മ്മിതിയുമായി മുന്നോട്ട് പോകാം……………..
എന്താ…… ഒന്ന് ശ്രമിച്ച് നോക്കിക്കൂടെ………









സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും  
കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍
 സ്റ്റാര്‍ട്  മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്.
  എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) 
ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും. ഇതിനായി സ്റ്റാര്‍ട് മെനു
 വില്‍ നിന്നും റണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.  അപ്പോള്‍ 
സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ്  
വിന്‍ഡോ പ്രത്യക്ഷപ്പെടും.  അതതു പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്കട്ട് 
കമാന്‍ഡുകള്‍  ഈ പോപ്പ്അപ് വിന്‍ഡൊയില്‍ നല്കിയിട്ടുള്ള 
സ്ഥലത്തു ടൈപ് ചെയ്ത  ശേഷം ഓകെ ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ
 ഏന്റര്‍ കീ അമര്‍ത്തുകയോ വേണം.  ഉദാഹരണത്തിന്  നോട്ട്പാഡ് 
എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ 
നിന്നും യഥാക്രമം പ്രോഗ്രാംസ്, ആക്സസ്സറീസ് , നോട്ട്പാഡ് എന്നിങ്ങനെ 
സെലക്ട് ചെയ്യേണ്ടി വരും. ഇതിനു പകരം റണ്‍ ഓപ്ഷന്‍ എടുത്ത
 ശേഷം അവിടെ "notepad" എന്നു ടൈപ് ചെയ്തു എന്റര്‍ അമര്‍ത്തുക, 
നോട്ട്പാഡ് പ്രോഗ്രാം തുറന്നു വരുന്നതു കാണാം.  

ഇതു പോലെ നിരവധി പ്രോഗ്രാമുകള്‍ നിങ്ങള്‍ക്കു റണ്‍ - ല്‍ നിന്നും
എടുക്കാന്‍ സാധിക്കും.  അവയെക്കുറിച്ചു പഠിക്കും മുന്‍പ്   നമുക്കു "റണ്‍"  
തന്നെ എടുക്കാന്‍ ഉള്ള  ഒരു കുറുക്കു വഴി നോക്കാം.  സ്റ്റാര്‍ട് മെനുവില്‍  നിന്നും  
റണ്‍ സെലക്റ്റ് ചെയ്യുന്നതിനു പകരം കീബോര്‍ഡിലെ വിന്‍ഡോസ് കീ ( Windows Key)
 അമര്‍ത്തിപ്പിടിച്ചുകൊണ്ട്  ആര്‍ (R) എന്ന കീ അമര്‍ത്തുക.  റണ്‍ വിന്‍ഡോ തുറക്കപ്പെടും.   

ഇനി നമുക്കു കൂടുതല്‍ റണ്‍ ഷോര്‍ട്കട്ടുകള്‍ നോക്കാം.  താഴെയുള്ള പട്ടികയില്‍ 
ഓരോ വരിയിലും  ആദ്യം റണ്‍ -ല്‍ ടൈപ് ചെയ്യേണ്ട കമാന്‍ഡും അതിനു ശേഷം 
അതിന്റെ ഉപയോഗവും/തുറക്കുന്ന പ്രോഗ്രാമും കൊടുത്തിരിക്കുന്നു.  

  • notepad - നോട്ട്പാഡ് ( Notepad )
  • wordpad - വേര്‍ഡ്പാഡ് ( Wordpad )
  • calc    - കാല്കുലേറ്റര്‍ ( Calculator )
  • charmap    - കാരക്ടര്‍ മാപ്  ( Character Map)
  • mspaint - മൈക്രോസോഫ്റ്റ് പെയ്ന്റ് പ്രോഗ്രാം (Microsoft Paint)
  • wmplayer - വിന്‍ഡോസ് മീഡിയാ പ്ളെയര്‍ ( Windows Media Player)
  • firefox - മോസില്ല ഫയര്‍ഫോക്സ് ബ്രൗസെര്‍  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ )
  •       ( Mozilla Firefox )
  • winword - മൈക്രോസോഫ്റ്റ് വേര്‍ഡ്  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Word)
  • excel - മൈക്രോസോഫ്ട് എക്സല്‍  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ) ( MS Excel )
  • cmd    - ഡോസ് കമാന്‍ഡ് പ്രോംപ്റ്റ്  ( Command Prompt )
  • control - കണ്ട്രോള്‍ പാനല്‍ ( Control Panel )
  • control printers - കണ്ട്രോള്‍ പാനലിലെ "പ്രിന്റേഴ്സ് ആന്‍ഡ് ഫാക്സസ്" 
  •                                എന്ന പ്രോഗ്രാം ( Control Panel - Printers & Faxes)
  • explorer - വിന്‍ഡോസ് എക്സ്പ്ളോറര്‍ ( Windows Explorer )
  • iexplore - ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ( Internet Explorer)
  • taskmgr - ടാസ്ല് മാനേജര്‍ ( Task Manager )
  • sndvol32    - സൗണ്ട് കാര്‍ഡിനുള്ള വോള്യം കണ്ട്രോളര്‍ 
  •                      ( Volume Controller for Sound Card )
  • sndrec32    - സൗണ്ട് റെക്കോര്‍ഡര്‍ ( Sound Recorder)
  • ftp    - വിന്‍ഡോസിലെ ബില്‍ട്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം ( Windows's built-in FTP client)
സാധാരണ ഉപയോക്താക്കള്‍ അത്ര തന്നെ ഉപയോഗിക്കാത്തതും എന്നാല്‍ അല്പം
 സങ്കീര്‍ണമായ സിസ്ടം കോണ്‍ഫിഗറേഷനുകള്‍ക്കാവശ്യമുള്ളതുമായ
 ചില ഷോര്‍ട്കട്ടുകള്‍ താഴെ.
  • cleanmgr    - ഹാര്‍ഡ്  ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം ചെയ്തു കൂടുതല്‍ 
  •                        ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു
  • clipbrd    -  വിന്‍ഡോസ് ക്ളിപ് ബോര്‍ഡിലെ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നു
  •                     ( Clipboard Viewer )
  • drwatson    - പ്രോഗ്രാമുകള്‍ ക്രാഷ് ആയതിനെ കുറിച്ചുള്ള വിവരം 
  •                          ശേഖരിക്കുന്നു. ( Doctor Watson)
  • dxdiag    - ഡയറക്ട്-എക്സ് കംപണന്റുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ 
  •                     പരിശോധിക്കുന്നു ( Direct-X compnents diagnozis )
  • inetmgr    -  ഐ.ഐ.എസ് വെബ്സര്‍വര്‍ മാനേജര്‍ ( IIS Manager )
  • mmc    - മൈക്രോസോഫ്ട് മാനേജ്മെന്റ് കണ്‍സോള്‍ ( Microsoft Management Console)
  • msconfig    - സ്ടാര്‍ട് അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ( Starup problems)
  • msinfo32    - കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക
  • regedit - വിന്‍ഡോസ് രജിസ്ട്റി എഡിറ്റര്‍ ( Registry Editor )
  • sysedit - സ്ടാര്ട് അപ് ഫയലുകള്‍ക്കു മാറ്റം വരുത്താന്‍
  •                   (config.sys, autoexec.bat, win.ini,  തുടങ്ങിയവക്ക് )
  • sfc /scannow - സിസ്ടം ഫയലുകള്‍ക്കു കുഴപ്പങ്ങളുണ്ടോ എന്നു പരിശോധിക്കാന്‍

ഇതിനു പുറമേ റണ്‍ ല്‍ ഡ്രൈവുകളുടെ/ഫോള്‍ഡറുകളുടെ പേരു ടൈപ്
 ചെയ്താല്‍  അവ തുറക്കാന്‍ സാധിക്കും.   ഉദാഹരണത്തിന് "C:" എന്നു ടൈപ് 
ചെയ്താല്‍ സി ഡ്രൈവ് തുറന്നു വരും. ഡി ഡ്രൈവിനകത്ത്  മൂവീസ്  എന്ന ഫോള്‍ഡര്‍
 ഉണ്ടെങ്കില്‍ അതു തുറക്കുന്നതിനായി റണ്‍ - ല്‍ "D:\Movies" എന്നു ടൈപ് ചെയ്യുക


thanks to 
സഫീര്‍ സി എം 




HTML Comment Box is loading comments...

*/ -->