മൈക്രോബ്ലോഗ്ഗിംഗ്
ഇന്റര്‍നെറ്റ് തുറന്നിട്ട ഈ പുത്തന്‍ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് വലിയൊരു സ്വാതന്ത്ര്യമാണ് പ്രഖ്യാപിച്ചത്. 2001-ല്‍ ബ്ലോഗ് പോലുള്ള മാധ്യമങ്ങള്‍ നിലവില്‍ വന്നതോടു കൂടി ഒരു എഡിറ്ററുടെ കത്രിക വീഴാതെത്തന്നെ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പുറം ലോകത്തെ അറിയിക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സാധിച്ചു.
കാലത്തിന്റെ ഗതിവേഗത്തില്‍ ബ്ലോഗിന് ലഭിച്ച പുതിയ രൂപമാണ് മൈക്രോബ്ലോഗിംഗ്. ഒരു ചെറിയ ആശയത്തെ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ സമകാലീന വിവരത്തെ ഒരു നിശ്ചിത അക്ഷരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് എഴുതി അതിനെ ഒരു വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നതിനെയാണ് മൈക്രോബ്ലോഗിംഗ് എന്നു പറയുന്നത്. ചുരുങ്ങിയ വാക്കുകളില്‍ ഒരു ചാറ്റിന്റെയോ ടെക്സ്റ്റ് മെസേജിന്റെയോ ലാഘവത്തോടെ വിവരങ്ങള്‍ കൈമാറാമെന്നതാണ് മൈക്രോബ്ലോഗിംഗിന്റെ നേട്ടം.
സാധാരണരീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ബ്രൗസറുകളില്‍ നിന്ന് ബ്ലോഗ് ചെയ്യുന്ന രീതിയില്‍ത്തന്നെ മൈക്രോബ്ലോഗിംഗും ചെയ്യാം. എന്നാല്‍ ജി.പി.ആര്‍.എസ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങളുടെ ഇന്‍സ്റ്റന്റ് മെസഞ്ചറില്‍ നിന്നും ബ്ലോഗ് ചെയ്യാം എന്നുള്ളതാണ് ഈ സര്‍വീസിനെ സാധാരണ ബ്ലോഗിംഗില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കമ്പ്യൂട്ടറിന്റെ സഹായമില്ലാതെയും അതിവേഗത്തില്‍ ബ്ലോഗ് ചെയ്യാനും വിവരങ്ങള്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും അറിയിക്കാന്‍ സാധിക്കും എന്നത് മൈക്രോബ്ലോഗിംഗിന് കൂടുതല്‍ ജനകീയത പ്രദാനം ചെയ്യുന്നു.
മൈക്രോബ്ലോഗിംഗ് സര്‍വീസ് നല്‍കുന്ന പ്രധാനപ്പെട്ട ചില വെബ്സൈറ്റുകളാണ് ട്വിറ്റര്‍, പ്ലര്‍ക്ക്, ജൈകു എന്നിവ.
ഇനി നമുക്ക് മൈക്രോബ്ലോഗിംഗ് രംഗത്തെ പ്രധാന സര്‍വീസ് ആയ ട്വിറ്റര്‍ ഉപയോഗിച്ച് എങ്ങനെ ബ്ലോഗ് ചെയ്യാം എന്ന് നോക്കാം. ട്വിറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്നതിനെ ട്വീറ്റ് ചെയ്യുക എന്നാണ് പറയുന്നത്.
ബ്ലോഗുകളിലൂടെയുള്ള ആശയപ്രചാരണത്തിന് ചില രാജ്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുതന്നെ അതിന്റെ സാധ്യതകളെ ഭരണകൂടം ഭയക്കുന്നതു കൊണ്ടാണ്.
കാലത്തിന്റെ ഗതിവേഗത്തില്‍ ബ്ലോഗിന് ലഭിച്ച പുതിയ രൂപമാണ് മൈക്രോബ്ലോഗിംഗ്. ഒരു ചെറിയ ആശയത്തെ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംഭവത്തിന്റെ സമകാലീന വിവരത്തെ ഒരു നിശ്ചിത അക്ഷരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് എഴുതി അതിനെ ഒരു വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നതിനെയാണ് മൈക്രോബ്ലോഗിംഗ് എന്നു പറയുന്നത്. ചുരുങ്ങിയ വാക്കുകളില്‍ ഒരു ചാറ്റിന്റെയോ ടെക്സ്റ്റ് മെസേജിന്റെയോ ലാഘവത്തോടെ വിവരങ്ങള്‍ കൈമാറാമെന്നതാണ് മൈക്രോബ്ലോഗിംഗിന്റെ നേട്ടം.
സാധാരണരീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ബ്രൗസറുകളില്‍ നിന്ന് ബ്ലോഗ് ചെയ്യുന്ന രീതിയില്‍ത്തന്നെ മൈക്രോബ്ലോഗിംഗും ചെയ്യാം. എന്നാല്‍ ജി.പി.ആര്‍.എസ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങളുടെ ഇന്‍സ്റ്റന്റ് മെസഞ്ചറില്‍ നിന്നും ബ്ലോഗ് ചെയ്യാം എന്നുള്ളതാണ് ഈ സര്‍വീസിനെ സാധാരണ ബ്ലോഗിംഗില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കമ്പ്യൂട്ടറിന്റെ സഹായമില്ലാതെയും അതിവേഗത്തില്‍ ബ്ലോഗ് ചെയ്യാനും വിവരങ്ങള്‍ സുഹൃത്തുക്കളെയും മറ്റുള്ളവരെയും അറിയിക്കാന്‍ സാധിക്കും എന്നത് മൈക്രോബ്ലോഗിംഗിന് കൂടുതല്‍ ജനകീയത പ്രദാനം ചെയ്യുന്നു.
മൈക്രോബ്ലോഗിംഗ് സര്‍വീസ് നല്‍കുന്ന പ്രധാനപ്പെട്ട ചില വെബ്സൈറ്റുകളാണ് ട്വിറ്റര്‍, പ്ലര്‍ക്ക്, ജൈകു എന്നിവ.
അല്‍പം ചരിത്രം
2006 മാര്‍ച്ച് ഒന്നിന് ഫേസ് ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് എന്ന സര്‍വീസ് ആരംഭിച്ചതോടെയാണ് മൈക്രോബ്ലോഗിംഗിന്റെ ചരിത്രം ആരംഭിച്ചതു എന്നു പറയാം. തുടര്‍ന്ന് മൈക്രോബ്ലോഗിംഗ് രംഗത്തെ പ്രധാന സര്‍വീസ് നല്‍കുന്ന ട്വിറ്റര്‍ 2006 ജൂലൈ 13-ന് നിലവില്‍ വന്നു. ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് ജൈകുവും ആരംഭിച്ചത്. അതിനുശേഷം 2007 ഒക്ടോബര്‍ 9-ന് ജൈകുവിനെ ഗൂഗിള്‍ വാങ്ങി. എങ്കിലും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ നേടിയത് ട്വിറ്റര്‍ തന്നെയാണ്.ഇനി നമുക്ക് മൈക്രോബ്ലോഗിംഗ് രംഗത്തെ പ്രധാന സര്‍വീസ് ആയ ട്വിറ്റര്‍ ഉപയോഗിച്ച് എങ്ങനെ ബ്ലോഗ് ചെയ്യാം എന്ന് നോക്കാം. ട്വിറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്നതിനെ ട്വീറ്റ് ചെയ്യുക എന്നാണ് പറയുന്നത്.
ട്വീറ്റ് ചെയ്യുന്നതെങ്ങനെ ?
- ട്വീറ്റ് ചെയ്യുന്നതിന് ആദ്യം ട്വിറ്റര്‍ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യണം. ഇതിന് www.twitter.com-ല്‍ എത്തുക.
- ട്വിറ്റര്‍ എന്താണെന്ന് ഈ താളില്‍ത്തന്നെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. What are you doing? എന്ന ചോദ്യത്തിന് 140 അക്ഷരങ്ങളില്‍ ഒതുങ്ങിനിന്ന് ഉത്തരം നല്‍കുന്നതാണ് ലളിതമായി പറഞ്ഞാല്‍ ഒരു ട്വീറ്റ്. ട്വീറ്റ് ചെയ്യുന്നതിനായി ആദ്യം ട്വിറ്ററില്‍ ഒരു അക്കൗണ്ട് തുറക്കുകയാണ് വേണ്ടത്. സൗജന്യമായി അക്കൗണ്ട് തുറക്കാവുന്നതേയുള്ളൂ.
- പ്രധാന താളിലെ Join the conversion എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ അക്കൗണ്ട് തയ്യാര്‍. തുടര്‍ന്ന് നിങ്ങള്‍ക്ക് ട്വിറ്ററില്‍ സ്വന്തമായി ഒരു പേജും ലഭിക്കം. നിങ്ങളുടെ യൂസര്‍നെയിം ram123 എന്നാണെങ്കില്‍ www.twitter.com/ram123 എന്ന രീതിയിലായിരിക്കും ഹോം പേജ്.
- തുടര്‍ന്ന് ലഭിക്കുന്ന പേജ് ട്വിറ്ററിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കാനുള്ളതാണ്. ഇവിടെ ഇമെയില്‍ യൂസര്‍നെയിമും പാസ്‌വേഡും നല്‍കിയാല്‍ നിങ്ങളുടെ അഡ്രസ് ബുക്കിലുള്ള സുഹൃത്തുക്കള്‍ക്കെല്ലാം ട്വിറ്ററിലേക്കുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കും. ഇത് ഒഴിവാക്കണമെങ്കില്‍ ആ പേജിന്റെ താഴെകാണുന്ന skip എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി.
- ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന പേജിന്റെ മുകളില്‍ What are you doing? എന്ന ഭാഗത്ത് നിങ്ങളുടെ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാം. അതിനായി ആ പേജില്‍ കാണുന്ന ടെക്‌സ്റ്റ് ബോക്സില്‍ നിങ്ങളുടെ സന്ദേശം എഴുതി Update ബട്ടണ്‍ അമര്‍ത്തുക. നിങ്ങളുടെ ട്വീറ്റിന് 140-ല്‍ കൂടുതല്‍ അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യുകയില്ല. എത്ര അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു എന്ന് അറിയുവാന്‍ സമീപത്തുള്ള നമ്പര്‍ നോക്കിയാല്‍ മതി.
- ഇങ്ങനെ നിങ്ങള്‍ ചെയ്യുന്ന ട്വീറ്റുകള്‍ ട്വീറ്റോസ്ഫിയറിലെ മറ്റു ഉപയോക്താക്കള്‍ക്ക് കാണണമെങ്കില്‍ അവര്‍ നിങ്ങളുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യണം. അതിനായി നിങ്ങളുടെ സുഹൃത്തിന്റെയോ മറ്റോ ട്വീറ്റുകള്‍ കാണുമ്പോള്‍ സമീപത്തുള്ള Follow him എന്ന ബട്ടണ്‍ അമര്‍ത്തുക. ഇനി അഥവാ ഏതെങ്കിലും സുഹൃത്ത് നിങ്ങളുടെ ട്വീറ്റുകള്‍ കാണേണ്ട എന്നുണ്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുകളും ഉണ്ട്.
മൈക്രോബ്ലോഗിംഗിന്റെ സാമൂഹിക പ്രസക്തി
സിറ്റിസണ്‍ ജേര്‍ണലിസം രംഗത്ത് ബ്ലോഗുകളും മൈക്രോബ്ലോഗുകളും പ്രധാന പങ്ക് വഹിക്കുണ്ട്. ഈയടുത്ത് മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ബ്ലോഗിംഗിനോടൊപ്പം മൈക്രോബ്ലോഗിംഗും പ്രധാന പങ്കുവഹിച്ചു. മുംബൈ നിവാസികളായ നിരവധി മൈക്രോബ്ലോഗുകാര്‍ അക്രമ പരമ്പരയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അപ്പപ്പോള്‍ തന്നെ ജനങ്ങളിലേക്ക് ട്വിറ്റര്‍ വഴിയും മറ്റു മൈക്രോബ്ലോഗിംഗ് സര്‍വീസുകള്‍ വഴിയും എത്തിച്ചുകൊണ്ടേയിരുന്നു.ബ്ലോഗുകളിലൂടെയുള്ള ആശയപ്രചാരണത്തിന് ചില രാജ്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുതന്നെ അതിന്റെ സാധ്യതകളെ ഭരണകൂടം ഭയക്കുന്നതു കൊണ്ടാണ്.