Attendance Recouped ആയ കുട്ടികള്‍ക്ക് SSLC IT Exam Theory യും Practical ഉം കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ തന്നെയാണ്. Theory മാര്‍ച്ച് 23 നും Practical മാര്‍ച്ച് 25 നും ആയിരിക്കും
നടക്കുക. Practical നു വേണ്ടി വിദ്യാഭ്യാസജില്ലയില്‍ ഒരു സെന്ററേ
ഉണ്ടായിരിക്കുകയുള്ളൂ. ചീഫ് സൂപ്രണ്ടുമാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍
നടത്തുക.
1) ചോദ്യം:-
പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ
നടത്തി കഴിഞ്ഞ് ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect
user name/passwordഎന്ന message വരുന്നു.
ഉത്തരം:-
Computer–>File System –>opt –>lampp –>var –>mysql എന്ന
രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍
(ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു
ഫയലുകള്‍) delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.
OR
പരീക്ഷാ
സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് താഴെ
കൊടുത്തിരിക്കുന്ന കമാന്റ് ടൈപ്പ്ചെയ്ത് enter key press ചെയ്യുക.
sudo /opt/lampp/lampp restart എന്ന കമാന്റ് കൊടുത്ത് enter അടിയ്ക്കുക.
തുടര്‍ന്ന് password കൊടുത്ത് enter അടിയ്ക്കുക.
ടെര്‍മിനലില്‍ dollar sign വന്നശേഷം ടെര്‍മിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
2) ചോദ്യം:- പരീക്ഷ നടത്തുമ്പോള്‍ Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകളില്‍ ഒന്നും കാണാതിരുന്നാല്‍ (folder empty)
ഉത്തരം:-Computer–>FileSystem–>usr–>share–>itexam–>
Documents_images എന്ന ഫോള്‍ഡറില്‍ നിന്നും copy എടുത്ത് ഹോമിലേ
exam_documents, Images10 എന്നീ folder കളില്‍ paste ചെയ്താല്‍ മതി.
3) ചോദ്യം:- കുട്ടിയെ Register ചെയ്തു കഴിഞ്ഞ് Question ലോഡ് ചെയ്യാത്ത അവസ്ഥ.
ഉത്തരം:- ലോഡ്
ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ
ചെയ്യുക. തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍
നമ്പര്‍ cancel ചെയ്യുക. ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം
ആവര്‍ത്തിക്കില്ല.