പത്താം ക്ലാസ്സിലെ പുതിയ ഐ.സി.ടി പുസ്തകം (മലയാളം) ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം
പത്താം തരം ഐ.സി.ടി പരിശീലനം
പത്താം തരത്തിലെ ഐ.ടി പുസ്തകം ഐ.സി.ടി യായി രൂപകല്പന ചെയ്തിരിക്കുകയാണല്ലോ.മുന്‍ വര്‍ഷങ്ങളില്‍ 8,9,10 ക്ലാസ്സുകളില്‍ ഐ.ടി പഠിപ്പിച്ചവര്‍,അടിസ്ഥാന ഐ.ടി പരിശീലനത്തോടൊപ്പം ഐ.സി.ടി പരിശീലനം ലഭിച്ചവര്‍ എന്നിവരെയാണ് പത്താം തരത്തില്‍ ഐ.സി.ടി പഠിപ്പിക്കാന്‍ നിയോഗിക്കേണ്ടത്.പരിശീലനത്തിനായി മാര്‍ച്ച് 14 നു മുന്‍പ് ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്യുക.(ഓണ്‍ലൈനായി രജിസ്ട്രേഷനായി ഇവിടെ ക്ലിക് ചെയ്യുക.)
SSLC EXAMINATION 2012 MARCH
TIME TABLE
12-3-12 Mon 1.45 - 3.30 First Language Part 1
13-3-12 Tue 1.45 - 3.30 First Language Part 2
14-3-12 Wed 1.45 - 4.30 English
15-3-12 Thu 1.45 - 3.30 Hindi
19-3-12 Mon 1.45 - 4.30 Maths
20-3-12 Tue 1.45 - 3.30 Chemistry
21-3-12 Wed 1.45 - 3.00 IT
22-3-12 Thu 1.45 - 4.30 Social Science24-3-12 Sat 1.45 - 3.30 Biology
26.3.12 Mon 1.45 - 3.30 Physics
ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികള്‍ക്ക് ദ്വിദിന ഹാര്‍ഡ് വെയര്‍ പരിശീലനം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 25,000 കുട്ടികള്‍ക്ക് ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം നല്‍കും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികളില്‍ ഉളവാക്കുക, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുക, സോഫ്റ്റ്വെയര്‍ ഇന്‍സ്റലേഷന്‍ ട്രബിള്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് പരിശീലന ലക്ഷ്യങ്ങള്‍. സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഐടി പശ്ചാത്തലസൌകര്യം ഫലപ്രദമായി ഉപയോഗിക്കാനും പരിപാലിക്കാനും തകരാറുകള്‍ പരിഹരിക്കാനും അദ്ധ്യാപകരെ സഹായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. സബ്ജില്ലകളിലെ വിവിധ സ്ക്കളുകളിലായി ക്രമീകരിച്ചിരിക്കുന്ന പരിശീലനകേന്ദ്രങ്ങളില്‍ ഒരു ബാച്ചില്‍ 40 കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡിസംബര്‍ 26 മുതല്‍ 31 വരെ കാലയളവില്‍ നടത്തുന്ന ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം. ആദ്യദിവസം കമ്പ്യൂട്ടറിന്റെ ഘടകങ്ങള്‍ പരിചയപ്പെടുത്തുക, അനുബന്ധ ഉപകരണങ്ങള്‍ പരസ്പരം ഘടിപ്പിക്കുക, ഓപ്പറേറ്റിങ് സിസ്റം ഉപയോഗിച്ച് ഹാര്‍ഡ്വെയര്‍ വിവരങ്ങള്‍ ശേഖരിക്കുക, വിവിധ പോര്‍ട്ടുകള്‍ ബന്ധിപ്പിക്കുക, ടെര്‍മിനലുകള്‍ കമാന്റുകള്‍ നല്‍കുക എന്നിങ്ങനെ ആറ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വിവിധ ബാച്ചുകളായി തിരിഞ്ഞ് ചെയ്തുനോക്കും. പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കിന്റെ കേബിള്‍ അല്പം ഇളക്കി മാറ്റി പവര്‍ ഓണ്‍ ചെയ്താല്‍ മോണിറ്ററില്‍ എന്തു സന്ദേശം പ്രത്യക്ഷപ്പെടും? ഇത് എങ്ങനെ സംഭവിക്കുന്നു? ഇതിന്റെ പരിഹാരം എന്ത്? തുടങ്ങിയ എട്ട് പ്രവര്‍ത്തനങ്ങളാണ് രണ്ടാം ദിവസം കുട്ടികള്‍ക്കായി പരിശീലനത്തിന് നല്‍കിയിട്ടുള്ളത്. ശബ്ദ ഫയലുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതു മുതല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഓപ്പറേറ്റിങ് സിസ്റങ്ങള്‍ ഡിവിഡി ഡ്രൈവ് ഇല്ലാത്ത കമ്പ്യൂട്ടറുകളിലും നെറ്റ് ബുക്കുകളിലും ഇന്‍സ്റാള്‍ ചെയ്യാന്‍ ആവശ്യമായ സ്റ്റാര്‍ട്ടര്‍ ഡിസ്കുകള്‍ തയാറാക്കുന്നത് വരെ രണ്ടാം ദിവസത്തെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂളില്‍ നിന്ന് പരമാവധി പത്ത് കുട്ടികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസവകുപ്പ് ഡയരക്റ്റരുടെ സര്‍ക്കുലര്‍ ഇവിടെ
റിസോഴ്സ് പേര്‍സണ്‍സ് ട്രെയിനിംഗ് മോഡ്യൂള്‍
ചുമതലയുള്ള അധ്യാപകര്‍ പരിശീലനകേന്ദ്രങ്ങളില്‍ വെച്ച് പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരങ്ങള്‍ ഐ ടി സ്ക്കൂളിന്റെ ഹാര്‍ഡ് വെയര്‍ പരിശീലന രജിസ്ട്രേഷനുള്ള ഈ ലിങ്കില്‍ ലോഗിന്‍ ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്.ഇതോടൊപ്പം ഈ സൈറ്റില്‍ പരിപാടിയുടെ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
രണ്ടുദിവസത്തെ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് സെന്ററുകളില്‍നിന്നും തയ്യാറാക്കി നല്‍കേണ്ട രേഖകള്‍ താഴെനിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..ICT SUPPLY
ICT Supply Online entry നടത്തി ഹാര്‍ഡ് കോപ്പി DRC ല്‍ എത്തിക്കുക. IT Advisory Committee യോഗം ചേര്‍ന്ന് ലിസ്റ്റ് അംഗീകരിച്ച തീയ്യതി ഹാര്‍ഡ് കോപ്പിയില്‍ രേഖപ്പെടുത്തണം.
സമ്പൂര്‍ണ്ണ
സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ഇനി സ്കൂളുകളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ANIMATION
ആനിമേഷന്‍ പരിശീലനം
OCTOBER 17 & 18 , GGHSS PAYYANUR
OCTOBER 17 & 18 , GGHSS PAYYANUR
SITC / JSITC മാര്‍ക്കായി രണ്ടു ദിവസത്തെ ആനിമേഷന്‍ പരിശീലനം സബ്ജില്ലാതലത്തില്‍ നടത്തുന്നു . പരിശീലനം ലഭിച്ച കുട്ടികളുടെ സഹകരണത്തോടെ സ്കൂളില്‍ ആനിമേഷന്‍ പരിശീലനം നടത്തുകയാണ്
ലക്‌ഷ്യം . willings അറിയിച്ചവരും താത്പര്യമുള്ളവരും പങ്കെടുക്കുക.
MT
MT
Ubuntu വില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍
Ubuntu വില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ Bookmarks ക്ലിക്ക് ചെയ്ത് അതില്‍ താഴെ Get bookmarks add on സെലക്ട് ചെയ്ത് വരുന്ന വിന്‍ഡോയില്‍ ഇടതു വശത്തെ ലിസ്റ്റില്‍ നിന്നും Download management സെലക്ട് ചെയ്യുക . അതിലെ Video DownloadHelperക്ലിക്ക് ചെയ്ത് + Add to Firefox ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും Install Now ക്ലിക്ക് ചെയ്യുക. ഇനി Restart Firefox ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഇനി ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന Video ഓപ്പണ്‍ ചെയ്താല്‍ മുകളില്‍ Bookmarks താഴെയായി മഞ്ഞ, നീല, ചുവപ്പ് നിറങ്ങളില്‍ ഉള്ള മൂന്ന് ചെറിയ balls കറങ്ങി കൊണ്ടിരിക്കുന്നത് കാണാം, അതിന്റെ തൊട്ട് വലത് വശത്തുള്ള ചെറിയ Arrow ചിഹ്നത്തില്‍ (കുനുപ്പില്‍)
ക്ലിക്ക് ചെയ്ത് video select ചെയ്ത് save ചെയ്യേണ്ട location കൊടുത്താല്‍ മതി
( കടപ്പാട് - സുനില്‍കുമാര്‍ , പന്തീരാങ്കാവ് എച് . എസ്. എസ്. , കോഴിക്കോട് )
( forwarded mail)
sir,
IT @ School is providing basic linux training
to teachers those who have not undergone
such training so far.
All heads of high schools are requested
to register the details of teachers
( including those who are in probation )
deserve basic linux training
in the proforma given below before 28/09/2011.
CLICK HERE
--
District Coordinator,
IT @ School,
Kannur
BASIC IT FACILITIES IN PRIMARY SCHOOLS
പ്രൈമറി സ്കൂളുകളിലെ കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക. http://www.kssd.in/basic_it_facilities. Sept:30 നുമുമ്പ് വിവരങ്ങള്‍ ചേര്‍ക്കണം. Fill up ചെയ്ത ഫോം AEO Office ല്‍ ഏല്‍പ്പിക്കുക. SITC മാര്‍ അടുത്തുള്ള പ്രൈമറി സ്കൂളുകള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ നല്‍കുക.
സമ്പൂര്‍ണ --- സ്കൂള്‍ ഇനീഷ്യലൈസഷന്‍ ചെയ്യാത്തവര്‍ ഉടന്‍ ചെയ്യേണ്ടതാണ് . ക്ലാസ് ഡിവിഷനുകള്‍ നല്‍കാന്‍ വിട്ടുപോകരുത്
ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നതിനു മുന്നെ സ്ക്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ സോഫ്റ്റ്വെയറില്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്.അത് പ്രധാനമായും മൂന്ന് തരത്തിലുള്ളവയാണ്.അവ സ്ക്രീന്‍ട്ഷോട്ടുകളുടെ സഹായത്തോടെ താഴെ നല്‍കിയിരിക്കുന്നു.
1.www.sampoorna.itschool.gov.in എന്നഅഡ്രസ്സില്‍ ലോഗിന്‍ ചെയ്യുക.സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍നെയിമും പാസ്സ്വേര്‍ഡും നല്‍കി വേണം ലോഗിന്‍ ചെയ്യാന്‍.ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്സ് വേര്‍ഡ് മാറ്റാനുള്ള സൗകര്യമുണ്ട്.
******
2.മുകളില്‍ വലതുവശത്തുള്ള School Admin എന്ന ലിങ്കില്‍ ക്ളിക്ക്ചെയ്ത് Edit ബട്ടണ്‍ ക്ളിക്ക് ചെയ്ത് സ്കൂളിനെക്കറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മാറ്റാം. Edit ചോയ്തതിനുശേഷം അടിയിലുള്ള update ക്ളിക്ക് ചെയ്യുക.പാസ്സ് വേര്‍ഡ് മാറ്റാനുള്ള ബട്ടണും ഇവിടെ കാണാം.
3.തുടര്‍ന്ന് ലോഗിന്‍ ചെയ്ത സ്കൂളിന്റെ പേരുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Add School Detail എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.അവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.സ്കൂള്‍ ലോഗോ,വോബ്സൈറ്റ് അഡ്രസ്സ് എന്നിവ ഉണ്ടെങ്കില്‍ നല്‍കാം.സ്കൂളില്‍ നിന്നും അവസാനം നല്‍കിയ ടി.സി യുടെ നമ്പര്‍ ചേര്‍ക്കണം.തുടര്‍ന്ന് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ ടിക്ക് ചെയ്തു കെടുക്കണം.
4.നേരത്തെ സ്ക്കൂള്‍ ഡീറ്റെയില്‍സ് ചേര്‍ത്ത സ്ഥലത്ത് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ എത്ര മുതല്‍ എത്ര വരെ എന്ന് ചേര്‍ത്തിട്ടുണ്ടാവും.ഇനി ഡിവിഷനുകള്‍ സൃഷ്ടിക്കണം.അതിന് Class and Division എന്ന ടാബില്‍ ക്ളിക്ക് ചെയ്യുക.സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ അവിടെക്കാണാം.ഓരോ ക്ലാസ്സിനുമുകളിലും ക്ളിക്ക് ചെയ്താല്‍ പുതിയ ഡിവിഷന്‍ ചേര്‍ക്കാനുള്ള New Division ബട്ടണ്‍ കാണാം.അവിടെ ഡിവിഷന്റെ പേരു നല്‍കി Start Date എന്ന സ്ഥലത്ത് അധ്യയന വര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തിദിവസം കെടുക്കുക.End Date എന്നിടത്ത് അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിന്റെ തൊട്ടുമുന്നിലെ ദിവസം നല്‍കുക.(സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക).തുടര്‍ന്ന് Save ബട്ടണ്‍ ക്ളിക്ക് ചെയ്യുക.
*****
*****
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ സ്ക്കൂള്‍ ഡാറ്റാഎന്‍ട്രിക്ക് തയ്യാറായി.നേരത്തെ തയ്യാറാക്കി നല്‍കിയ Data Capture Format ലെ വിവരങ്ങള്‍ ഇനി കെല്‍ട്രോണ്‍ എന്‍ട്രി നടത്തിക്കഴിഞ്ഞാല്‍ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും ഒറ്റ ക്ളിക്കില്‍ നമ്മുടെ മുന്നില്‍!
സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ഡയരക്റ്റര്‍ ഓഫ് പബ്ളിക്ക് ഇന്‍സ്ട്രക്ഷന്‍ പുറത്തിറക്കിയസര്‍ക്കുലര്‍ ഇവിടെ ലഭ്യമാണ്.
കടപ്പാട് - ഐടി കോര്‍ണര്‍ കണ്ണൂര്‍
കടപ്പാട് - ഐടി കോര്‍ണര്‍ കണ്ണൂര്‍
രക്ഷിതാക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ പരിപാടി
രക്ഷിതാക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ പരിപാടിയുടെ വിവരങ്ങള്‍ ഇവിടെ (parentspgm.itschool.gov.in)ചേര്‍ക്കുക
SABTM സ്കൂളിലെ വിനോദ് മാസ്റ്റര്‍ അയച്ച ഫോട്ടോകള്‍
SABTM സ്കൂളിലെ വിനോദ് മാസ്റ്റര്‍ അയച്ച ഫോട്ടോകള്‍
Subscribe to:
Posts (Atom)



























